സിനിമയുടെ സന്ദർഭങ്ങളെ മാത്രം തന്ന് , കവിതകളെ ചിട്ടപ്പെടുത്തുവാനുള്ള സ്വാതന്ത്ര്യം ഷാജി എൻ കരുൺ തന്നിരുന്നു. അദ്ദേഹത്തിന്റെ പല സിനിമകൾക്കും പാട്ടുകൾ ചിട്ട പ്പെടുത്തിയപ്പോൾ അത് അനുഭവിച്ചിരുന്നുവെന്ന് ശ്രീവൽസൻ ജെ മേനോൻ പറഞ്ഞു.കൊച്ചിൻ ഫിലിം സൊസൈറ്റിയും ചാവറ കൾച്ചറൽ സെന്ററും ചേർന്ന് സംഘടിപ്പിച്ച ഷാജി എൻ കരുൺ അനുസ്മരണം മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സിനിമ ഒരു കഥപറച്ചിലിനപ്പുറം ഒരു ദൃശ്യാനുഭവമാണെന്ന് നമ്മെ പഠിപ്പിച്ച കലാകാരനായിരുന്നു ഷാജി എൻ. ......
ന്യൂഡൽഹി: പ്രമുഖ സിമന്റ് ഉൽപ്പാദന കമ്പനിയായ ഡാൽമിയ ഭാരത് ലിമിറ്റഡ് 2026 സാമ്പത്തിക വർഷത്തിൽ 1,157 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് ലാഭത്തിൽ 65 ശതമാനത്തിൻ്റെ വൻ വർധനവാണുണ്ടായത്. ......
കൊച്ചി: സഭാ നിയമങ്ങൾ ലംഘിച്ചുകൊണ്ട് കുർബാന അർപ്പിക്കാതെ മരട് പുതിയതായി നിർമ്മിച്ച സെൻ്റ് ജാന്ന ദേവാലയ കൂദാശ നിർവ്വഹിക്കാനെത്തിയ ആർച്ച്ബിഷപ്പ് ജോസഫ് പാംപ്ലാനിക്കു നേരെ വൺ ചർച്ച് വൺ കുർബാന മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ വിശ്വാസികൾ കരിങ്കോടി വീശി പ്രതിഷേധിച്ചു.
ഇന്ന് ( ചൊവ്വാ) വൈകീട്ട് 4.30 ടെ ദേവാലയത്തിലേക്കുള്ള വഴിയിൽ നിർമ്മിച്ചിരുന്ന കമാനത്തിനു മുമ്പിലായിരുന്നു സംഭവം.കറുത്ത കൊടികളും ബാനറുകളും പിടിച്ച് 40 പരം വിശ്വാസികൾ മെത്രാൻ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിർത്തിയായിരുന്നു പ്രതിഷേധം. ഏതാനും സമയത്തിനുശേഷം സമരക്കാർ സ്വയം പിന്മാറിയതോടെ ബിഷപ്പിൻ്റെ വാഹനം ദേവാലയത്തിലേക്ക് നീങ്ങി. ......
വേദാന്ത സീനിയർ ലിവിംഗ് കോട്ടയം ഏറ്റുമാനൂരിൽ “ഈഡൻ ഗാർഡൻസ്” എന്ന പേരിൽ പുതിയ സീനിയർ ലിവിംഗ് കമ്മ്യൂണിറ്റി ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. നാല് ഏക്കർ വിസ്തൃതിയിൽ നിർമ്മാണം പൂർത്തിയാക്കുന്ന പ്രൊജക്റ്റിൽ 48 പ്രീമിയം വില്ലകളും ഏകദേശം 30 അപാർട്ട്മെന്റുകളും ഉൾപ്പെടുന്നു. ......
രാജ്യത്തെ വിവിധ ബാങ്കുകളിൽ നിന്നും വിരമിച്ച ഓഫീസർമാരുടെദേശീയ സംഘടനയായ ഓൾ ഇന്ത്യ ബാങ്ക് പെൻഷനേഴ്സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷൻറെ (AIBPARC) അഞ്ചാമത് ത്രൈവാർഷിക ദ്വി ദിന ദേശീയ സമ്മേളനം വൈകിട്ട് ടൗൺ ഹാളിൽ ബഹുമാനപ്പെട്ട ജസ്റ്റിസ് വി ജി അരുൺ ഉദ്ഘാടനം ചെയ്തു . വലിയ തോതിൽ പങ്കെടുത്ത പ്രതിനിധികളെ അഭിനന്ദിച്ച ജസ്റ്റിസ് വി. ജി. ......
കൊടുങ്ങല്ലൂർ കോട്ടപ്പുറം: കോട്ടപ്പുറം രൂപത ആത്മാഭിഷേക ബൈബിൾ കൺവെൻഷൻ ഏപ്രിൽ 29ന് കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിലെ വചനകൂടാരത്തിൽ കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ. ആംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്യും. ......
കൊച്ചി: കേരളത്തിലെ ക്രൈസ്തവ സാമൂഹിക പിന്നാക്കാവസ്ഥ പഠിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ വിലയിരുത്തുന്നതിനായി സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ ഏകദിന പഠനശിബിരം സംഘടിപ്പിച്ചു. ......
കൊളംബോ: ശ്രീലങ്കയെ ഞെട്ടിച്ച വൻ മയക്കുമരുന്ന് വേട്ടയിൽ 22 ബുദ്ധ സന്യാസിമാർ പിടിയിലായി. ഏകദേശം 110 കിലോഗ്രാം കഞ്ചാവും ഹാഷിഷും ഉൾപ്പെടുന്ന ലഹരിമരുന്നുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ......
ഗാന്ധിനഗർ: ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം. തെരഞ്ഞെടുപ്പ് നടന്ന 15 മുൻസിപ്പൽ കോർപ്പറേഷനിലും ബിജെപി ഭരണം പിടിച്ചു.......
എണ്ണ ഉൽപാദക രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മകളിൽ നിന്നും യുഎഇ പിന്മാറി. ഒപെക്, ഒപെക് പ്ലസ് എന്നീ കൂട്ടായ്മകളിൽ മെയ് ഒന്നുമുതൽ രാജ്യം അംഗമായിരിക്കില്ലെന്ന് യുഎഇ അധികൃതർ വ്യക്തമാക്കി. ......